EBM News Malayalam
Leading Newsportal in Malayalam

ജേർണലിസ്റ്റ് ആൻഡ് മീഡിയാ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

മലപ്പുറം : പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷന്റെ (ജെഎംഎ) മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു.

2023 ഡിസംബർ 2 വൈകുന്നേരം 6.30 ന്  നടന്ന യോഗത്തിൽ  ജില്ലാ പ്രസിഡന്റായി എൻ. വി  ഷുഹൈബിനെ (realmedia) യും സെക്രട്ടറിയായി ഹക്കീം മാവണ്ടിയൂർ   ( Malayalam television) നെയും, ട്രഷററായി  നിസാർ മഠത്തിങ്കൾ (akshaya news)നെയും തിരഞ്ഞെടുത്തു.

ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണാടിയാണ്. എന്നാൽ ഇന്ന് ഓൺലൈൻ മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മാധ്യമ പ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ജെ എം എ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി പ്രതികരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷുഹൈബ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹക്കീം മാവണ്ടിയൂർ , ജില്ലാ ട്രഷറർ നിസാർ മഠത്തിങ്കൾ, തുടങ്ങിയവർ സംസാരിച്ചു.