പലരും നേരിടുന്ന ഒരു പ്രശ്നമാണ് വായ്പ്പുണ്ണ് അഥവ മൗത്ത് അള്‍സര്‍. വൈറ്റമിൻ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, പ്രമേഹം, ഉറക്കക്കുറവ്, പല്ലുതേക്കുമ്പോള്‍ ബ്രഷ് കൊണ്ടുണ്ടാവുന്ന മുറിവ് എന്നിവ വായ്പ്പുണ്ണിന് കാരണമാവാം. ഇതിൽ നിന്നും രക്ഷ നേടാൻ ചൂടുവെള്ളവും തേനും മതി.
READ ALSO: തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ രാത്രി കഴിക്കരുത്!! കാരണം അറിയാം
ദിവസവും ചെറുചൂടുവെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് മാറുന്നതിനു നല്ലതാണ്. അതുപോലെ ഉത്തമമാണ് ചൂടുവെള്ളത്തില്‍ അല്പം തേനും ഉപ്പും ചേര്‍ത്തിളക്കി വായില്‍ കൊള്ളുന്നതും. എരിവും അസിഡിറ്റിയുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് മുറിവില്‍ പുരട്ടി 10 മിനിറ്റ് വച്ച് കഴുകുന്നത് വായ്പ്പുണ്ണിന് ശമനമുണ്ടാക്കും.