സന്ധ്യാ സമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ പിന്തുടരുന്നുണ്ട്. എന്നാല്‍, ത്രിസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച് വിഭിന്ന അഭിപ്രയം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
പൂജാമുറിയിൽ എത്രവിളക്ക് കത്തിച്ചു വച്ചാലും ദോഷമില്ല. പൂജാമുറിയിൽ ഒരു നിലവിളക്കും ഒരു ലക്ഷ്മി വിളക്കും കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൂടാതെ വീടിന്റെ ഉമ്മറത്ത് പ്രത്യേകമായി ഒരു ലക്ഷ്മി വിളക്കും കത്തിച്ച് വെക്കാം.
നിലവിളക്കിൽ എള്ളെണ്ണയും ലക്ഷ്മിവിളക്കിൽ നെയ്യ് ഒഴിച്ചും കത്തിക്കുന്നതാണ് ഉത്തമം. രാവിലെയും വൈകിട്ടും പൂജാമുറിയിൽ വിളക്ക് തെളിക്കുന്നത് ഐശ്വര്യകരമാണ്. വിളക്ക് പ്രധാനവാതിലിന്റെ നടയിൽ വയ്ക്കുന്നത് നല്ലതാണ്. രാവിലെ തീനാളം കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും വരത്തക്കവിധം വയ്ക്കണം.