ടിപ്പർ ലോറിയിടിച്ച് ക്ഷീരകർഷകയ്ക്ക് ദാരുണാന്ത്യം | hit, dies, tipper lorry, elderly woman, Thrissur, Kerala, Nattuvartha, Latest News, News
തൃശൂർ: ടിപ്പർ ലോറിയിടിച്ച് ക്ഷീരകർഷക മരിച്ചു. പെരുംതുമ്പ സ്വദേശി മേരി വർഗീസാണ് (66) മരിച്ചത്.
ദേശീയപാതയിൽ ആണ് അപകടം നടന്നത്. ബസിറങ്ങി നടന്നുപോകുകയായിരുന്ന മേരി വർഗീസിനെ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.