കല്ലറ: കല്ലറയിൽ മൊബൈൽ ഷോപ്പ് കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കാരേറ്റ് കുറ്റിമൂട് മുളമുക്ക് സ്വദേശി ഈസാ മുഹമ്മദ്(36) ആണ് അറസ്റ്റിലായത്. പാങ്ങോട് പൊലീസാണ് പിടിയിലായത്.
കഴിഞ്ഞ 15-ന് കല്ലറ ബസ് സ്റ്റാൻഡിലുള്ള മൊബൈൽ കടയിലായിരുന്നു കവർച്ച നടന്നത്. കട കുത്തി തുറന്ന് ഇരുപത്തഞ്ചോളം മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
പിടിയിലായ ഇസാമുഹമ്മദ് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.