വലിയതുറ: വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറകള്‍ കവര്‍ന്നെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. പേട്ട വള്ളക്കടവ് വലിയതുറ എഫ്സിഐയ്ക്ക് സമീപം സൂസി ഭവനില്‍ റോബിന്‍സണ്‍ ഗോമസ് എന്ന പ്രദീപ് (42), പേട്ട വള്ളക്കടവ് വലിയതുറ കൊച്ചുതോപ്പ് വാറുവിളാകം പുതുവല്‍ പുരയിടം സൗമ്യ ഭവനില്‍ തദയൂസ് എന്ന സതീശന് (52) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയതുറ പൊലീസ് ആ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളും കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ളവരുമാണ് പ്രതികളെന്ന് വലിയതുറ പൊലീസ് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിരുന്ന നിരവധി സിസിടിവികളാണ് ഇരുവരും കവർന്നിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.