കൊല്ലം: ഇരുപത്തിരണ്ടു വയസുകാരി കഴുത്തറുത്ത് മരിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. സൂര്യ എന്ന യുവതിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
Read Also: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും ഒരു പോലീസുകാരനും വീരമൃത്യു
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിലുള്ളത്. യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ മുറിയിലേക്ക് പോയ യുവതിയെ ഏറെ നേരമായിട്ടും കണ്ടില്ല. തുടർന്ന് സഹോദരി അന്വേഷിച്ച് മുറിയിലെത്തി. അപ്പോഴാണ് സൂര്യയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Read Also: ‘അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം തുറന്നുകാട്ടി’; ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് ബി.ജെ.പി