കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മാസപ്പടി, കരുവന്നൂര്‍ ബാങ്ക് വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഭരണത്തിൽ തിരിച്ചെത്തിയതുകൊണ്ട് അഴിമതി ആരോപണങ്ങൾ ഇല്ലാതാകുന്നില്ല.
തുടർഭരണം കേരളം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ല. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ഇ ഡി അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടാത്തതെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. എസി മൊയ്തീൻ മാത്രമല്ല സിപിഎമ്മിന്റെ പല നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
പാഷൻ ഫ്രൂട്ടിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
മന്ത്രി ആർ ബിന്ദുവിന് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ട്. കണ്ണൂരുകാരനായ സതീശന് എങ്ങനെ കരുവന്നൂർ ബാങ്കിൽ അക്കൗണ്ടുകൾ വന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇ പി ജയരാജന്റെ ഏറ്റവും അടുത്ത ആളാണ് ബാങ്ക് തട്ടിപ്പ് കേസിലെ ഇടനിലക്കാരനായ സതീശനെന്നും സുരേന്ദ്രൻ പറഞ്ഞു.