വാക്കുതര്‍ക്കം, യുവാവിനെ ഷാപ്പിലെ കുപ്പികൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: ഒരാൾ പിടിയിൽ
വൈക്കം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ ഷാപ്പിലെ കുപ്പികൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. വെച്ചൂര്‍ ഇടയാഴം, വേരുവള്ളി ഭാഗത്ത് രഞ്ജേഷ് ഭവനില്‍ രഞ്ജേഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : കവി സച്ചിദാനന്ദന്റെ ആശങ്ക യാഥാർഥ്യമായാൽ അത് കേരളത്തിൽ ജനാധിപത്യ വസന്തത്തിന്റെ ആരംഭം ആയിരിക്കും: കെപി സുകുമാരൻ
കഴിഞ്ഞ 18-നു വൈകുന്നേരം ഇയാള്‍ പുന്നപ്പുഴി ഭാഗത്തുള്ള തറേപ്പറമ്പ് ഷാപ്പില് വച്ച് തലയാഴം മാടപ്പള്ളി സ്വദേശിയായ 42 കാരനെ ഷാപ്പിലെ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
Read Also : വഞ്ചിയൂർ കോടതി പരിസരത്ത് വീടുകയറി ആക്രമണം നടത്തിയ കേസിലെ വിചാരണക്കെത്തിയ സാക്ഷിയെ പ്രതി കുത്തി വീഴ്ത്തി
ഷാപ്പില് വച്ച് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് രഞ്ജേഷ് ഇയാളെ ആക്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.