EBM News Malayalam
Leading Newsportal in Malayalam

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു: മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്


കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നൂറോളം പേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ആർഎസ്എസ് മുൻ ജില്ലാ കാര്യവാഹക് ബിജുവാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.

സിപിഎം പ്രവർത്തകരായ സിബിൻ, ജിതിൻ, പ്രിയേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജൂലായ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി വി ധനരാജ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലെ മുദ്രാവാക്യത്തിനെതിരെയാണ് കേസ്.

സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുന്നരുവിൽ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുവെന്ന് ബിജു പരാതിയിൽ വ്യക്തമാക്കുന്നു.