EBM News Malayalam
Leading Newsportal in Malayalam

ചെക്ക്‌പോസ്റ്റിൽ മദ്യവേട്ട: ഒരാൾ പിടിയിൽ



കാസർഗോഡ്: മഞ്ചേശ്വരം ചെക്‌പോസ്റ്റിൽ മദ്യവേട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ എം. യൂനസും സംഘവും നടത്തിയ വാഹന പരിശോധനയിൽ 302.4 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. കാറിൽ 35 കാർഡ്‌ബോർഡ് ബോക്‌സുകളിലും 1680 ടെട്രാ പാക്കറ്റുകളിലുമായി കർണ്ണാടക മദ്യം കടത്തിക്കൊണ്ടുവന്ന ഹോസ്ദുർഗ് പനയാൽ സ്വദേശി ഭാരത് രാജ് എന്നയാളെ പ്രതിയായി അറസ്റ്റ് ചെയ്തു.

Read Also: ‘എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും’: വാർത്തയിൽ വിശദീകരണവുമായി കെഎസ്ഇബി

പരിശോധനയിൽ പ്രിവന്റീവ് ഓഫിസറായ സജീവ് വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാമ കെ, ദിനൂപ് കെ, അഖിലേഷ്, സബിത്ത് ലാൽ വി ബി, ഡ്രൈവർ സത്യൻ കെ ഇ എന്നിവർ പങ്കെടുത്തു.

Read Also: മോഷണത്തിന് തയാറെടുക്കുന്നതിനിടെ പോലീസിന്റെ മുന്നില്‍ പെട്ടു: പറവൂരില്‍ മൂന്നു പേര്‍ പിടിയില്‍