മെഡിക്കല്‍കോളജ്: ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഉള്ളൂര്‍ ആക്കുളം റോഡ് വാര്‍വിളാകത്ത് വീട്ടില്‍ വെട്ടുകത്തി ഉണ്ണി എന്ന അരുണിനെ(23) ആണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഉള്ളൂര്‍ ബിവറേജസ് ഷോപ്പിനു സമീപം വെളളിയാഴ്ച രാവിലെ 11-ന് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കരമന കുന്നുംപുറത്തു വീട്ടില്‍ വിജയകുമാറിനെ (53) തടഞ്ഞുവച്ച് ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
വിജയകുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.