Theri Meri | ഒരു കളർഫുൾ എന്റർറ്റൈനർ ഉറപ്പ്; ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും ‘തേരി മേരി’ ട്രെയ്ലർ |Trailer for Shine Tom Chacko Sreenath bhasi movie Theri Meri
അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ‘കിംഗ്ഫിഷ്’ എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസർ ശ്രീരംഗസുധയും മലയാള നടി അന്നാ രേഷ്മ രാജനുമാണ് നായികമാർ.
ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്, അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കാരി മുട്ടം, ക്രിയേറ്റീവ് ഡയറക്ടർ – വരുൺ ജി. പണിക്കർ, ഛായാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ, എഡിറ്റർ – എം.എസ്. അയ്യപ്പൻ നായർ, ട്രെയ്ലർ എഡിറ്റർ- ജിത്ത് ജോഷി, സംഗീതം- രഞ്ജിൻ രാജ്, ആർട്ട്-സാബുറാം, ക്രിയേറ്റീവ് ഡയറക്ടർ- വരുൺ ജി. പണിക്കർ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പ്രൊഡക്ഷൻ മാനേജേഴ്സ് – സജയൻ ഉദയൻകുളങ്ങര, സുജിത് വി.എസ്. വസ്ത്രാലങ്കാരം- വെങ്കിട്ട് സുനിൽ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ: വിസ്റ്റ ഒബ്സ്ക്യൂറ, നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്, പോസ്റ്റർ ഡിസൈൻ- ആർട്ടോകാർപസ്, മാർക്കറ്റിംഗ്: വിവേക് വി. വാരിയർ, ലേബൽ : Muzik247. വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘തേരി മേരി’ ഉടൻ റിലീസിനെത്തും.
Summary: Trailer for Shine Tom Chacko, Sreenath Bhasi movie Theri Meri
Thiruvananthapuram,Kerala
June 17, 2025 10:40 AM IST
Theri Meri | ഒരു കളർഫുൾ എന്റർറ്റൈനർ ഉറപ്പ്; ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും ‘തേരി മേരി’ ട്രെയ്ലർ
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y