EBM News Malayalam
Leading Newsportal in Malayalam

കാന്താര സെറ്റില്‍ വീണ്ടും അപകടം; റിഷഭ് ഷെട്ടിയും ക്രൂ അംഗങ്ങളും സഞ്ചരിച്ച ബോട്ട് മറിഞ്ഞു|again accident on the set of Kantara The boat carrying Rishabh Shetty and crew members capsized


Last Updated:

കർണാടക ഷിമോഗ ജില്ലയിലെ റിസർവോയറിലാണ് അപകടമുണ്ടായത്

News18
News18

കാന്താര സെറ്റില്‍ വീണ്ടും അപകടം. ചിത്രത്തിലെ പ്രധാന നടനും സംവിധായകനുമായ റിഷഭ് ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. കർണാടക ഷിമോഗ ജില്ലയിലെ റിസർവോയറിലാണ് അപകടമുണ്ടായത്.

റിസർവോയറിന്റെ ആഴം കുറഞ്ഞ മെലിന കൊപ്പയ്ക്ക് സമീപത്താണ് സംഭവം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷൂട്ടിംഗിന് ഉപയോഗിച്ച ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. ബോട്ട് മറിഞ്ഞത് ആഴം കുറഞ്ഞ സ്ഥലത്തായതിനാല്‍ എല്ലാവരും പരിക്കില്ലാതെ സുരക്ഷിതരായി കരയിലെത്തി.

തെക്കൻ കന്നഡയിലെ ഭൂതക്കോലത്തെക്കുറിച്ച്‌ ഒരു സിനിമ നിർമ്മിക്കുകയെന്നത് അപകടസാധ്യത നിറഞ്ഞതാണെന്നും അത്തരം സിനിമകള്‍ കൊമേഴ്ഷ്യലൈസ് ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും നാടക കലാകാരനായ രാമദാസ് പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സിനിമ ആരംഭിക്കുന്നതിന് മുൻപ് തന്നെ റിഷഭ് ഷെട്ടി എല്ലാ ആചാര അനുഷ്ഠാനങ്ങളും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y