EBM News Malayalam
Leading Newsportal in Malayalam

sanjay kapoor karshma: പ്രാണി വായിൽ കയറി; കരിഷ്മാ കപൂറിൻ്റെ മുൻ ഭർത്താവ് പോളോ കളിക്കിടെ മരിച്ചു| Sunjay Kapur ex husband of actress Karisma Kapoor passed away while playing polo in england


Last Updated:

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങിയാണ് പെട്ടെന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും വന്നതെന്നും റിപ്പോർട്ടുണ്ട്

കരിഷ്മ കപൂറും സഞ്ജയും
കരിഷ്മ കപൂറും സഞ്ജയും

ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രശസ്ത പോളോ താരവുമായ സഞ്ജയ് കപൂര്‍ (53) അന്തരിച്ചു. ഇന്നലെ ഇംഗ്ലണ്ടില്‍ വച്ചായിരുന്നു അന്ത്യം. ഗാര്‍ഡ്സ് പോളോ ക്ലബില്‍ മത്സരത്തിനിടെ ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ സഞ്ജയ് മത്സരം നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടന്‍ ഹൃദയാഘാതമുണ്ടായി. ബിസിനസുകാരന്‍ കൂടിയാണ് സഞ്ജയ്.

പോളോ കളിക്കുന്നതിനിടെ ഒരു പ്രാണി തൊണ്ടയില്‍ കുടുങ്ങിയാണ് പെട്ടെന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും വന്നതെന്നും റിപ്പോർട്ടുണ്ട്. 2003ലായിരുന്നു സഞ്ജയ് കപൂർ‌- കരിഷ്മ വിവാഹം. ദമ്പതികൾക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുമുണ്ട്. 2014ൽ കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു.

‘ഓറിയസ്’എന്ന പോളോ ടീമിന്റെ ഉടമയാണ് സഞ്ജയ് കപൂര്‍. ഡൂണ്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയാണ്. ഗുരുഗ്രാം ആസ്ഥാനമായ മൊബിലിറ്റി ടെക്നോളജി കമ്പനി സോന കോംസ്റ്റാറിന്റെ ചെയര്‍മാന്‍ കൂടിയാണ് സഞ്ജയ്.

Summary: Businessman Sunjay Kapur, former husband of Bollywood actress Karisma Kapoor, passed away at the age of 53 after reportedly suffering a heart attack while playing polo in England.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y