‘ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മലയാളസിനിമ വളരെ സമ്പന്നം’; വേവ്‌സ് 2025 ഉച്ചകോടിയിൽ മോഹൻലാൽ Malayalam cinema is very rich in terms of content says Mohanlal at Waves 2025 Summit
Last Updated:
പുതിയ സംവിധായകരുടെ വരവോടെ ഉള്ളടക്കം ശക്തിപ്പെട്ടെന്നും മോഹൻലാൽ
ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മലയാളസിനിമ വളരെ സമ്പന്നമാണെന്നും പുതിയ സംവിധായകരുടെ വരവോടെ അത് ശക്തിപ്പെട്ടെന്നും നടൻ മോഹൻലാൽ. മുംബൈയില്‍ നടക്കുന്ന വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) ലെജന്‍ഡ്‌സ് ആന്‍ഡ് ലെഗസീസ്: ദി സ്‌റ്റോറീസ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് സോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഗത്ഭരായ ഒരുപാട് സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അരവിന്ദന്റെയും പത്മരാജന്റെയും ഭരതന്റെയും സിനിമകളിലഭിനയിക്കുമ്പോൾത്തന്നെ വാണിജ്യ വിജയങ്ങൾ സമ്മാനിച്ച ചിത്രങ്ങളുടെ സംവിധായകനായ പ്രയദർശനെപ്പോലെയുള്ളവരുമൊത്ത് പ്രവർത്തിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പണ്ട്മുതലേ മലയാളത്തിൽ കലാമൂല്യമുള്ള സിനിമകളും വാണിജ്യസിനിമകളും തമ്മിൽ നേരയ വെത്യാസമെ ഉണ്ടായിരുന്നുള്ളു.ആ സന്തുലനം എപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അന്നത്തെ ആർട്ട് സിനിമകൾക്കും വിനോദമൂല്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് താരം അക്ഷയ് കുമാറായിരുന്നു മോഡറേറ്റർ.ഇന്ത്യന്‍ സിനിമയുടെ ബൗദ്ധിക ആത്മാവെന്നാണ് മലയാള സിനിമയെ അക്ഷയ് കുമാർ വിശേഷിപ്പിച്ചത്.തെലുങ്ക് നടൻ ചിരഞ്ജീവി, നടിയും എംപിയുമായ ഹേമാ മാലിനി എന്നിവരും സംവാദത്തിൽ പങ്കെടുത്തു.
New Delhi,Delhi
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y