മുംബൈ : ബോളിവുഡിൽ നടികൾ തമ്മിലുള്ള പോര് നാട്ടിൽ പട്ടാണ്. ഐശ്വര്യ റായ്-റാണി മുഖർജി മുതൽ പ്രിയങ്ക ചോപ്ര-കരീന കപൂർ, ദീപിക പദുക്കോൺ-കത്രീന കൈഫ്, കങ്കണ റണാവത്ത്-തപ്‌സി പന്നു വരെ നിരവധി സുന്ദരികൾ തമ്മിലുള്ള അകൽച്ച വാർത്തകളിൽ ഇതിനോടകം ഇടം നേടിയിട്ടുണ്ട്.
രണ്ടായിരത്തിൻ്റെ തുടക്കം മുതൽ അമീഷ പട്ടേലും ബിപാഷ ബസുവും സിനിമാ മേഖലയിലെ പ്രധാന നടിമാരാണ്. അവരുടെ തർക്കങ്ങളും ബോളിവുഡ് പാപ്പരാസികൾ എന്നും ആഘോഷിക്കാറുണ്ട്. ഇരുവരും ഇപ്പോൾ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ പരസ്പരം കളിയാക്കുന്ന തരത്തിലേക്ക് ഈ വഴക്ക് എത്തിയിരിക്കുന്നുവെന്ന് വേണം പറയാൻ.
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘ജിസം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. ബിപാഷ ബസു പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു അത്. കോഫി വിത്ത് കരൺ എന്ന ഈ ഷോയിൽ പങ്കെടുക്കുമ്പോൾ ബിപാഷ ബസുവും അമീഷ പട്ടേലും ഈ ചിത്രത്തെ സംബന്ധിച്ച് ചില വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുകയും പരസ്പരം ബദ്ധ ശത്രുക്കളായി മാറുകയും ചെയ്തു. ഇത് ടിവി സ്ക്രീനിൽ വന്നപ്പോൾ കരണിൻ്റെ ഷോയ്ക്ക് തന്നെ നാണക്കേടുണ്ടാക്കി.
എന്നിരുന്നാലും ഇപ്പോൾ തങ്ങൾക്കിടയിൽ ഒരു പിരിമുറുക്കവുമില്ലെന്ന് അമീഷ പറയുന്നു. അടുത്തിടെ ഫിലിമി മന്ത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ കരീന കപൂർ ഖാനും ബിപാഷ ബസുവുമായുള്ള വഴക്കിനെക്കുറിച്ചും അമീഷ പട്ടേൽ സംസാരിച്ചു. ബിപാഷയുമായും ആരുമായും തനിക്ക് വഴക്കൊന്നും ഉണ്ടായിട്ടില്ലെന്നും അമീഷ പറഞ്ഞു. ഇതോടൊപ്പം തന്നെ കുറിച്ച് കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y