EBM News Malayalam
Leading Newsportal in Malayalam

രജനീകാന്തിൻ്റെ കൂലിയിൽ പൂജ ഹെഗ്‌ഡെയുടെ കിടിലൻ ഡാൻസ് : സിനിമ ഈ വർഷം പകുതിയോടെ റിലീസാകും


ചെന്നൈ : രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. രജനിയുടെയും ലോകേഷിന്റെയും സംയുക്ത ചിത്രത്തിന് ഇതിനകം തന്നെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിത ചിത്രത്തിൽ നടി പൂജ ഹെഗ്‌ഡെ ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നാഗാർജുന ഉപേന്ദ്ര, ആമിർ ഖാൻ, സൗബിൻ ഷാഹിർ, ഷുട്ടു ഹാസൻ, സത്യരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഈ വർഷം രണ്ടാം പകുതിയിൽ സിനിമ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ ഒരുങ്ങുകയാണ്.

രജനീകാന്തിൻ്റെ കൂലിയെ വലിയ സ്‌ക്രീനിൽ കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൂലി ഒരു സിനിമാറ്റിക് ട്രീറ്റായി മാറുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y