മുംബൈ : ഷാരൂഖ് ഖാൻ നായകനായ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാൻ വൻ വിജയമായിരുന്നു. അടുത്തിടെ മാസങ്ങളായി സൽമാൻ ഖാനുമൊത്തുള്ള തന്റെ അടുത്ത പ്രോജക്റ്റ് ഒരുക്കുന്നത് സംബന്ധിച്ച് വാർത്തകൾ വന്നെങ്കിലും ഇപ്പോൾ തടസ്സങ്ങൾ നേരിടുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച് ആറ്റ്‌ലി തിരക്കഥ പൂർത്തിയാക്കിയപ്പോൾ സിനിമയുടെ ബജറ്റിനായി ഏകദേശം 400 കോടി രൂപയാണ് വേണ്ടി വരുന്നത്. ഇതിനു പുറമെ സൽമാൻ ഖാന്റെ സമീപകാല ചിത്രങ്ങളുടെ മോശം പ്രകടനം കണക്കിലെടുത്ത് ഇത്രയും വലിയ തുക നിക്ഷേപിക്കാൻ നിർമ്മാതാക്കൾ മടിക്കുന്നതാണ് പ്രശ്നമെന്നാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ അല്ലു അർജുനുമായുള്ള പുതി പ്രോജക്ടിലേക്ക് ആറ്റ്‌ലി ശ്രദ്ധ കേന്ദ്രീകരിച്ചതായും റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം സൽമാൻ ഖാൻ പ്രോജക്റ്റ് സ്തംഭിച്ചിരിക്കുകയാണെന്ന് പറയപ്പെടുന്നു. ആറ്റ്‌ലിയുമായി പ്രവർത്തിക്കാൻ അല്ലു അർജുൻ താത്പര്യം കാണിക്കുന്നുവെന്നും സൺ പിക്‌ചേഴ്‌സ് ഈ പുതിയ പ്രോജക്റ്റ് നിർമ്മിക്കാൻ താൽപ്പര്യം കാണിക്കുന്നുവെന്നും അണിയറയിൽ സൂചിപ്പിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y