EBM News Malayalam
Leading Newsportal in Malayalam

ദക്ഷിണ കൊറിയന്‍ നടി കിം സെയ് റോണിനെ മരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹത നീക്കാനൊരുങ്ങി പോലീസ്


സിയോള്‍: കൊറിയന്‍ ഡ്രാമകളിലൂടെ ശ്രദ്ധേയയായ ദക്ഷിണ കൊറിയന്‍ നടി കിം സെയ് റോണ്‍(24)വീട്ടില്‍ മരിച്ച നിലയില്‍. കിമ്മിനെ കാണാനെത്തിയ സുഹൃത്താണ് വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

എ ബ്രാന്‍ഡ് ന്യൂ ലൈഫ്, ദ മാന്‍ ഫ്രം നൗവെയര്‍, ദ നെയ്ബര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍, മിറര്‍ ഓഫ് വിച്ച് എന്നിവയിലൂടെയാണ് കിമ്മിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായിട്ടായിരുന്നു കിമ്മിന്റെ അരങ്ങേറ്റം 2023ല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങിയ കൊറിയന്‍ ഡ്രാമ ബ്ലഡ്ഹൂണ്ട്‌സിലാണ് അവസാനമായി വേഷമിട്ടത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y