ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അൽത്താഫ് സലിമും, വാഴ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ ജോമോൻ ജ്യോതിറും ,അനാർക്കലി മരയ്ക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ..കെ.ഡി. നിർമ്മിക്കുന്നു. അജയ് വാസുദേവ്, ജി മാർത്താണ്ഡൻ, ഡിക്സൻ പൊടുത്താസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
നമ്മുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സർക്കാർ ഉദ്യോഗസ്ഥനായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൊതു സമൂഹത്തിൽ നാം ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ അവയിൽ പലതിനേയും നാം ഗൗരവമായി കാണാതെ പോകുന്നു. അല്ലങ്കിൽ കണ്ണടക്കുന്നു.
അത്തരമൊരു സാഹചര്യം ഒരു യുവാവിൻ്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന താളപ്പിഴകളും, അതിനു കാരണമായ വ്യവസ്ഥതകൾക്കെതിരേയുള്ള അയാളുടെ പോരാട്ടത്തിൻ്റെയും കഥയാണ് ഈ സിനിമ. ചിലപ്പോൾ നിസ്സാരം എന്നും മറുവശം ചിന്തിച്ചാൽ ഗൗരവം എന്നും തോന്നാവുന്ന ഒരു വിഷയം ചിരിയോടെ മാത്രം കണ്ട് ആസ്വദിക്കാവുന്ന രീതിയിലാണ് സിനിമയുടെ സഞ്ചാരം. ആ സഞ്ചാരമാകട്ടെ മറ്റു ചില ജീർണ്ണതകൾക്കെതിരേയുള്ള ചൂണ്ടുവിരലുമാണ്. അസീസ് നെടുമങ്ങാട്, : അന്ന പ്രസാദ് തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് . ഷിഹാബ്, സർജി വിജയൻ, സംവിധയകൻ സതീഷ് തൻവി എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം – മണികണ്ഠൻ അയ്യപ്പൻ.
ഛായാഗ്രഹണം – നിഖിൽ. എസ്. പ്രവീൺ.
എഡിറ്റിംഗ് – മഹേഷ് ദുവനേന്ദ്
കോസ്റ്റ്യും – ഡിസൈൻ. ഡോണ മറിയം ജോസഫ്.
മേക്കപ്പ് – സുധി ഗോപിനാഥ്.
കലാസംവിധാനം – മധു രാഘവൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുമിലാൽ സുബ്രമണ്യൻ
മാർക്കറ്റിംഗ് ഹെയ്ൻസ്.
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി
കൊച്ചിയിലും, തിരുവനന്തപുരത്തു മായി ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y