EBM News Malayalam
Leading Newsportal in Malayalam

ആഘോഷത്തിമിർപ്പിൽ ലേ…ലേ..ലേ … ചിത്തിനിയിലെ മനോഹരഗാനം ആസ്വാദകരിലേയ്ക്ക്



മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിത്തിനി. ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഈ ചിത്രത്തിലെ “ലേ…ലേ..ലേ … ” എന്ന് തുടങ്ങുന്ന മനോഹര ആഘോഷഗാനം പുറത്ത്.

യുവ സംഗീത സംവിധായകനായ രഞ്ജിൻ രാജിന്റെ ഈണത്തിൽ ഗായകൻ സുഭാഷ് കൃഷ്ണയും അനവദ്യയുമാണ് ആലപിച്ചിരിക്കുന്നത്.

read also:  മാവേലിക്കരയിൽ വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് 2 പേർ മരിച്ചു

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ  പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന, ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y