മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തികതട്ടിപ്പുകേസ്: നിർമാതാക്കൾ മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പെന്ന് പോലീസിന്റെ റിപ്പോർട്ട്
എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിമ്മാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ. നിർമാതാക്കളുടേത് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്ന് കണ്ടെത്തി.
ഷൂട്ടിംഗ് തുടങ്ങും മുൻപ് ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. 18.65 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് ചെലവായത്. എന്നാൽ, 22 കോടി ആയെന്ന് കള്ളം പറഞ്ഞു.
പറവ ഫിലിം കമ്പനി വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നൽകിയില്ല.22 കോടി രൂപ സിനിമയ്ക്കായി ചിലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണ് എന്നും ഹൈക്കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y