ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിളങ്ങിയ താരമാണ് കസ്തൂരി. പ്രിമീയം ബ്രാന്‍റ് ഇറക്കിയ പാദരക്ഷ ഒരു മാസം കൊണ്ട് പൊട്ടിപ്പോയി എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. അതിനു പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് നടി.
‘സാധാരണ ഒരു ചെരുപ്പിന് വേണ്ടി ആയിരത്തില്‍ കൂടുതല്‍ രൂപ ഞാന്‍ ചിലവാക്കാറില്ല. എന്നാല്‍ ചില ആഢംബര പാദരക്ഷകളും ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ എന്‍റെ കളക്ഷനിലെ ഏറ്റവും വിലകൂടിയതും ഏറ്റവും നിരാശയുണ്ടാക്കിയതുമായ ചെരുപ്പാണ് ഇത്. ഫിറ്റ്ഫ്ലോപ്പിന്‍റെ ഈ ചെരുപ്പ് മാര്‍ച്ചില്‍ 4500 രൂപയ്ക്ക് വാങ്ങി ഇപ്പോള്‍ പൊട്ടി’- എന്നാണ് കസ്തൂരിയുടെ വീഡിയോ. ചെരുപ്പ് പൊട്ടിയ ഭാഗങ്ങള്‍ എല്ലാം കസ്തൂരി വീഡിയോയില്‍ കാണിക്കുന്നുണ്ട്.
എന്നാല്‍ നടിയുടെ അവസ്ഥയെ ട്രോളിയാണ് ഏറെ കമന്‍റുകള്‍ വരുന്നത്. താന്‍ വിലയേറിയ ചെരുപ്പാണ് ഉപയോഗിക്കുന്നത് എന്ന് കാണിക്കാനാണ് ഇതൊക്കെ എന്നാണ് പലരും പറയുന്നത്. ഇതിനൊപ്പം തന്നെ നടി എവിടുന്നാണ് ചെരുപ്പ് വാങ്ങിയത് എന്നും ഇത് ഡ്യൂപ്ലിക്കേറ്റാകാം എന്നും ചിലര്‍ പറയുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y