ഉടൻ അടി മാംഗല്യം എന്ന ഒരു പുതിയ മലയാള ചിത്രം സൈന പ്ലേ OTT യിലൂടെ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ചങ്ങനാശ്ശേരി, കുട്ടനാട് ഭാഗത്ത് മാത്രം ചിത്രീകരണം പൂർത്തിയാക്കിയ ഈ മലയാള സിനിമ 25 വയസ്സിൽ താഴെ പ്രായമുള്ള ഒരുപറ്റം ചെറുപ്പക്കാർ ചേർന്നാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ശ്രീദേവി ഉണ്ണികൃഷ്ണൻ, അനിലമ്മ, മധു പുന്നപ്ര, സുരേഷ് ചിത്രശാല എന്നിവരാണ് സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കോടികളുടെ മുതൽമുടക്കിൽ പുറത്തിറങ്ങുന്ന വലിയ സിനിമകൾക്കിടയിൽ ശ്രെദ്ധ നേടുകയാണ് ചെറിയ ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ഉടൻ അടി മാംഗല്യം എന്ന കുഞ്ഞു സിനിമ. ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിഷ്ണു രതികുമാർ ആണ് കലാമേള സിനിമാസിന്റെ ബാനറിൽ സുഭാഷ് ചിത്രശാലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിൽ 3 ഗാനങ്ങളാണ് ഉള്ളത്, കെജിഫ് 2 എന്ന ചിത്രത്തിലെ മലയാള ഗാനമായ ” ഗഗനം നീ എന്ന ഗാനത്തിലൂടെ ശ്രെദ്ധ നേടിയ അന്നാ ബേബി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ടിജോ തങ്കച്ചൻനും സംഗീതം അരവിന്ദ് മഹാദേവ്, മെൽവിൻ സാം എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ ആദ്യ വാരം പുറത്തിറങ്ങുന്നു