രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോധ്യയില്‍ എത്തിയ നടി കങ്കണ റണാവത്ത് ഹനുമാന്‍ ക്ഷേത്രം അടിച്ചുവാരി. അയോധ്യയിലെ ഹനുമാന്‍ ഹര്‍ഹി ക്ഷേത്രമാണ് താരം ചൂലു കൊണ്ട് അടിച്ചുവാരിയത്.
പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടി ക്ഷേത്രം വൃത്തിയാക്കിയത്. ചൂല് കയ്യിലെടുക്കാനായി ആളുകള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് ക്ഷേത്രം വൃത്തിയാക്കിയതെന്ന് താരം പറഞ്ഞു.
ചുവന്ന പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞ കങ്കണ ക്ഷേത്രം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ ചർച്ചയാകുന്നു. സ്വാമി രാംഭദ്രചാര്യയ്‌ക്കൊപ്പം യജ്‌ന നടത്തുന്നതിന്റെ കങ്കണയുടെ ചിത്രവും പുറത്തുവന്നിരുന്നു.