തെന്നിന്ത്യൻ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്വാസകോശ സംബന്ധമായ ചികിത്സയിൽ കഴിയുന്ന വിജയകാന്ത് മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഇതിനെതിരെ നടൻ നാസർ രംഗത്ത്.
വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാരുമായി സംവദിച്ച ശേഷം നാസർ പറഞ്ഞു. ക്യാപ്റ്റൻ വിജയകാന്ത് ഉടൻ നാട്ടിലെത്തുമെന്നും എല്ലാവരുമായും അദ്ദേഹം ഇടപഴകുമെന്നും പ്രതീക്ഷിക്കുന്നു . വിജയകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അമിതമായ കഥകളോ അഭ്യൂഹങ്ങളോ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ആരാധകരോട് അദ്ദേഹം ഡോക്ടർമാരുമായും വിജയകാന്തിന്റെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ഐസിയുവിൽ ആയതിനാൽ വിജയകാന്തിന്റെ കാണാൻ കഴിഞ്ഞില്ലെന്നും നാസർ വ്യക്തമാക്കി.
തമിഴ് സിനിമാ അസോസിയേഷനിലെ മുതിർന്ന അംഗങ്ങളായ ആർകെ സെൽവമണിയും മുരളി രാമസാമിയും നാസറിനൊപ്പം ഉണ്ടായിരുന്നു.