മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം ഗംഭീര വിജയമാകുകയാണ്. മമ്മൂട്ടിയുടെ അഭിമുഖങ്ങൾ മിക്കതും ശ്രദ്ധേയമാകാറുണ്ട്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ് നിറയ്ക്കാൻ അദ്ദേഹത്തിന് കഴിയാറുണ്ട്. അങ്ങനൊരു പഴയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും മമ്മൂട്ടി തഗ് എന്ന പേരിൽ പ്രചരിക്കുന്നത്. അഭിമുഖത്തിൽ അവതാരകൻ താരത്തോട് ചോദിക്കുന്നത് മരണശേഷമുള്ള ഒരു കാര്യത്തെ കുറിച്ചാണ്. ഇതിന് താരം നൽകുന്ന മറുപടിയാണ് ഇത് വൈറലാകാൻ കാരണം.
ചോദ്യം: മരണശേഷം അല്ലാഹുവിന്റെ സന്നിധിയിൽ എത്തുന്നു. ഏറ്റവും കൂടുതൽ ഭയക്കുന്നത് ഏത് ചോദ്യത്തെ ആയിരിക്കും..?
ഇക്ക: അവിടെ എന്താ പരീക്ഷ എഴുതാൻ പോവാണോ..? എല്ലാം അറിയുന്നവൻ എന്തിനാ ചോദിക്കുന്നെ..!
ഈ ഒരു ഭാഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മിക്ക അഭിമുഖങ്ങളിലും താരത്തിന്റെ തഗ് ഡയലോഗ് ശ്രദ്ധേയമാവാറുണ്ട്. ഈ സാഹചര്യത്തിലാണ് താരത്തെ കുറിച്ച് നടൻ ശബരീഷ് പറഞ്ഞ കാര്യങ്ങളും വൈറലാവുന്നത്. മമ്മൂട്ടിയെ ട്രോൾ ചെയ്യുന്നത് അദ്ദേഹത്തിന് ഒത്തിരി ഇഷ്ടമാണെന്നും, അദ്ദേഹം തിരിച്ചും കൗണ്ടർ അടിക്കാറുണ്ടെന്നും താരം പറയുന്നു.
‘മമ്മൂക്കയെ ട്രോൾ ചെയ്യുന്നതും കൗണ്ടർ അടിക്കുന്നതും പുള്ളിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം തിരിച്ചും കൗണ്ടർ ഒക്കെ അടിക്കാറുണ്ട്. ഇതൊക്കെ മനസിലാകുന്ന ആളാണ് മമ്മൂക്ക. ഒരു മെഗാസ്റ്റാർ ഇങ്ങനെ ആയിരിക്കും എന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ല’, ശബരീഷ് പറഞ്ഞു.