പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടുന്ന നടിയാണ് കസ്തൂരി. ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണിനെ വിമർശിച്ച കസ്തൂരിയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. ബിഗ് ബോസ് ഷോ കാണാറുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കിയ നടി ഇതിന്റെ കാരണവും വിശദീകരിച്ചു. അതാണ് വിവാദങ്ങൾക്ക് കാരണമായത്.
കുറേ ആളുകളെ ഒരു വീട്ടിലാക്കി അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഫീലിംഗ്സ് കാണാൻ താല്‍പര്യമില്ല. അത്തരം ഷോകള്‍ ഞാൻ ശ്രദ്ധിക്കാറില്ല. എനിക്കതിന് സമയം ഇല്ല. കുടുംബവും ജോലിയും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും’ കസ്തൂരി അഭിപ്രായപ്പെട്ടു. ഇതാണ് ബിഗ് ബോസ് ആരാധകരെ ചൊടിപ്പിച്ചത്.
ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയ കസ്തൂരി 63-ആം ദിവസമാണ് പുറത്തായത്. ഷോയില്‍ പങ്കെടുത്ത പണവും വാങ്ങിപ്പോയ കസ്തൂരി ഇപ്പോള്‍ ഇങ്ങനെ ഷോയെ കുറ്റം പറയുന്നത് എന്തിനാണെന്ന് ചിലർ വിമർശിക്കുന്നു.
നിനക്ക് മണിക്കൂറിന് 5000 കിട്ടുന്നില്ലേ എന്നു അധിക്ഷേപിക്കുകയാണ് ചിലർ. ഇതിന് തക്കതായ മറുപടി കസ്തൂരി നല്‍കി. വീട്ടുകാര്‍ ഇങ്ങനെയാണോ നിന്നെ വളര്‍ത്തിയതെന്നാണ് കസ്തൂരി ഇയാളോട് തിരിച്ച് ചോദിച്ചത്. കസ്തൂരിയെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും നിരവധിപേർ രംഗത്ത് വരുന്നുണ്ട്.