ചന്ദ്രനില്‍ എട്ടേക്കര്‍ സ്ഥലം വാങ്ങി മലയാള സിനിമാ താരം ഫവാസ് ജലാലുദീൻ. നവാഗതനായ റോഷിൻ എ റഹ്മാൻ സംവിധാനം ചെയ്യുന്ന ‘8’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഫവാസ് ആദ്യമായി ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന മലയാള സിനിമാതാരമായിരിക്കുകയാണ്.
തന്റെ സിനിമയുടെ ടീമിന് വേണ്ടിയാണ് സിനിമയുടെ പേരിനോട് ചേര്‍ന്നു നില്ക്കുന്ന തരത്തില്‍ 8 ഏക്കര്‍ സ്ഥലം ചന്ദ്രനില്‍ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ലൂണാര്‍ രജിസ്ട്രി എന്ന വെബ്സൈറ്റ് വഴി സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ടോം ക്രൂയിസ്, ഷാരൂഖ് ഖാൻ, സുശാന്ത് സിങ് രാജ്പുട് തുടങ്ങി ഹോളിവുഡിലെയും ബോളിവുഡിലെയും ഒട്ടനവധി താരങ്ങളും, ജോര്‍ജ് ഡബ്ല്യു.ബുഷ് അടക്കമുള്ള പ്രശസ്തരും നേരത്തെ ചന്ദ്രനില്‍ സ്വന്തമായി സ്ഥലം വാങ്ങിയിട്ടുണ്ട്.