EBM News Malayalam
Leading Newsportal in Malayalam

‘കാത്തിരിക്കാന്‍ വയ്യ’;ഇന്ത്യയുടെ പേരു മാറ്റുന്നതിൽ പിന്തുണയുമായി ഉണ്ണി മുകുന്ദന്‍


ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ പേരു മാറ്റുന്നതിൽ പിന്തുണ അറിയിച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദന്നും വന്നിരിക്കുകയാണ്. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യം എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘മേരാ ഭാരത്’ എന്ന കുറിപ്പാണ് പങ്കുവച്ചത്. പിന്നാലെ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയേക്കാം എന്നുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചുകൊണ്ട് ‘കാത്തിരിക്കാന്‍ വയ്യ!’ എന്നെഴുതിയ ഒരു പോസ്റ്റും താരം പങ്കുവച്ചിട്ടുണ്ട്.

Also read-‘ഭാരത് മാതാ കീ ജയ്’; വൈറലായി അമിതാഭ് ബച്ചന്റെ പോസ്റ്റ്

ഇന്ത്യയുടെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷം (Bharatvarsh) എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് 2022 ഡിസംബറില്‍ ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. 1949 സെപ്റ്റംബറിലെ ഭരണഘടനാ അസംബ്ലിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയ ഇന്ത്യ എന്ന പേര് രാജ്യം കടന്നുപോയ അടിമത്ത കാലത്തെ സൂചിപ്പിക്കുന്നുവെന്നും പട്ടേല്‍ പറഞ്ഞിരുന്നു.