പെൺകുട്ടിയെ ശല്യം ചെയ്തതിന് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ 52കാരൻ ഇൻസ്പെക്ടറുടെ നെഞ്ചിലിടിച്ചു| 52 year old man arrested for assaulting police officers in kozhikode
Last Updated:
സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളുകയും നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയുമായിരുന്നു
കോഴിക്കോട്: മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ 52കാരൻ പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിൽ. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന കേസിൽ ഇയാളെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളുകയും നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിക്കുകയുമായിരുന്നു.
Kozhikode [Calicut],Kozhikode,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y