EBM News Malayalam
Leading Newsportal in Malayalam

167 വർഷം ! പഴംപൊരിയും ചായയും വാങ്ങി തരാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് കഠിനതടവ് | Accused in molesting 14 year old girl sentenced to 167 years in jail


Last Updated:

കാസർഗോഡ് 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ടത് മാനസിക വെല്ലുവിളിയുള്ള പെൺകുട്ടി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കാസർഗോഡ് പഴംപൊരിയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ

കൊണ്ടുപോയി കുറ്റിക്കാട്ടിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 167 വർഷം കഠിന തടവും പിഴയും ശിക്ഷ. ചെങ്കള ഉക്കംപെട്ടി പാണലത്തെ ഉസ്മാൻ എന്ന ഉക്കം പെട്ടി ഉസ്മാനെയാണ് കോടതി ശിക്ഷിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

14 കാരിയെ ഓട്ടോറിക്ഷയിൽ വനത്തിൽ കൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് വിധി. പ്രതിയെ 167 വർഷം കഠിന തടവിനും

അഞ്ചര ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 22 മാസം അധിക കഠിന തടവും അനുഭവിക്കണം.

മധൂർ ഉളിയത്തടുക്ക സ്വദേശിനിയായ പെൺകുട്ടിയെ 2021 ജൂൺ 25നും മുൻപുള്ള പല ദിവസങ്ങളിലും പീഡിപ്പിച്ചതായാണ് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പഴംപൊരിയും ചായയും വാങ്ങി തരാം എന്ന് പറഞ്ഞ് വശീകരിച്ച് പ്രതി ഓട്ടോ റിക്ഷയിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. ചെർക്കള ബേവിഞ്ചയിലെ കുറ്റിക്കാട്ടിൽ കൊണ്ടുപോയായിരുന്നു പീഡനം.

കാസർഗോഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. കാസർഗോട് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ മൊഴി രേഖപെടുത്തി കേസ് രജിസ്റ്റർ ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും അന്നത്തെ വനിതാ സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന സി. ഭാനുമതിയാണ്. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.

Summary: Accused in molesting a 14-year-old specially abled girl in Kasargod sentenced to 167 years behind the bars. Besides, he must pay a fine of Rs 5.50 lakhs or serve another 22 months in the jail

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y