EBM News Malayalam
Leading Newsportal in Malayalam

പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ|Death of newborn in Pathanamthitta 21-year-old mother arrested


Last Updated:

ഈ വിവരങ്ങൾ വീട്ടുകാർക്കും ആൺ സുഹൃത്തിനും അറിയില്ലെന്നായിരുന്നു പെൺകുട്ടി ആദ്യം നൽകിയിരുന്ന മൊഴി

News18
News18

പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അമ്മയായ 21 കാരിയെ അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇലവുംതിട്ട പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് ചെയ്തതിനുശേഷം സ്റ്റേഷനിൽ എത്തിച്ച യുവതിയെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്.

ഈ വിവരങ്ങൾ വീട്ടുകാർക്കും ആൺ സുഹൃത്തിനും അറിയില്ലെന്നായിരുന്നു പെൺകുട്ടി ആദ്യം നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തുള്ള പറമ്പിൽ നിന്നും കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കെട്ട് ശതമാനം കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

പ്രസവിച്ചതിന് പിന്നാലെ ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞതാണെന്നാണ് വിദ്യാർഥിനി കൂടിയായ അമ്മ പറഞ്ഞിരുന്നത്.

അതേസമയം കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

സ്വയം പൊക്കിൾകൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകമെന്ന പെൺകുട്ടിയുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിരുന്നില്ല.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y