വിവാഹത്തെ തുടർന്ന് ഗ്രാമത്തിൽ നിന്നും പുറത്താക്കി : നവദമ്പതികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ലഖ്നൗ : ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിൽ നിന്ന് നവദമ്പതികളുടെ ഒരു ആത്മഹത്യാ കേസ് പുറത്തുവന്നു. കോടതിയിൽ വിവാഹിതരായ ശേഷം ദമ്പതികൾ ഒരു ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഈ ദാരുണ സംഭവത്തിൽ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവാഹത്തെ തുടർന്ന് ഗ്രാമത്തിൽ നിന്ന് യുവാവിനെയും യുവതിയെയും പുറത്താക്കിയതായിട്ടാണ് വിവരം.
ഇതിൽ മനംനൊന്താണ് ഇരുവരും ഈ കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഭാദോഹി പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y