കൊച്ചി: കളമശ്ശേരിയിലെ ഫ്‌ളാറ്റിൽ ജെയ്‍സി എബ്രഹാമിന്‍റെ കൊലപാതകക്കേസില്‍ പ്രതി ഗിരീഷ് ബാബു കവര്‍ന്ന ഫോണുകള്‍ റമടയിൽ നിന്നും കണ്ടെത്തി. കേസിൽ പോലീസ് പിടിയിലാകുമെന്നു ഉറപ്പായതോടെ പ്രതി പാറമടയിലേക്ക് ഫോണുകൾ എറിയുകയായിരുന്നു.
കഴിഞ്ഞ പതിനേഴിനായിരുന്നു കളമശ്ശേരിയിലെ ഫ്ലാറ്റില്‍ ജെയ്സിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ചേര്‍ന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ജെയ്സിയെ കൊന്നശേഷം പ്രതി കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ അടിമാലിയിലെ കടയിലും ഗിരീഷ് ബാബുവിന്‍റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
read also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തും : ഭീഷണി മുഴക്കിയ യുവതി പിടിയിൽ
തെങ്ങോടുള്ള പാറമടയിലാണ് കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്‍റെ പക്കല്‍ നിന്ന് തട്ടിയെടുത്ത രണ്ട് ഫോണുകളും പ്രതി വലിച്ചെറിഞ്ഞത്. പിന്നാലെ സ്കൂബ സംഘം നടത്തിയ പരിശോധനയിൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y