ഭക്ഷണം വേവുന്നതു വരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ഭര്‍ത്താവിനെതിരായ കൊലക്കുറ്റം ശരിവച്ച് കോടതി
ഭുവനേശ്വര്‍: ജോലി കഴിഞ്ഞു വന്ന ഭര്‍ത്താവിനോട് ഭക്ഷണത്തിനായി അല്‍പ്പം കാത്തിരിക്കണമെന്ന് പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് ഒറീസ ഹൈക്കോടതി. ഭാര്യ പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് വെട്ടിയതെന്നും അതുകൊണ്ട് കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി റായ് കിഷോര്‍ ജെന ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ എസ് കെ സാഹു, ചിത്തരഞ്ജന്‍ ദാഷ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി.
read also: പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകൻ പിടിയില്‍
ഭക്ഷണത്തിനായി അല്‍പ്പം കാത്തിരിക്കണമെന്ന് പറഞ്ഞതിനാണ് പ്രതിയായ റായ് കിഷോര്‍ ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമാകില്ലെന്നും കോടതി കണ്ടെത്തി.
സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില്‍ വഴക്കുകളും നടന്നില്ലെന്നും ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെ വാക്കത്തി കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കഴുത്തിലും മുഖത്തും ചെവിയിലും മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും കോടതി നിരീക്ഷിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y