യുവതിയുടെ മൃതദേഹം മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിൽ, മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം
ബംഗളൂരു: യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് മുപ്പത് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ മല്ലേശ്വരത്താണ് സംഭവം. 29കാരിയായ മഹാലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതായി പോലീസ് പറയുന്നു. അതുകൊണ്ടു തന്നെ കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാകും എന്നും പോലീസ് പറയുന്നു.
read also: ഹരിപ്പാട് റെയില്‍വെ സ്‌റ്റേഷനില്‍ മധ്യവയസ്‌കന്‍ ജീവനൊടുക്കി
വയലിക്കാവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതി നഗരത്തിലെ മാളിലെ ജീവനക്കാരിയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സതീഷ് കുമാര്‍ പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y