EBM News Malayalam
Leading Newsportal in Malayalam

യുവാവിനെ കുത്തിയ ശേഷം ബൈക്കില്‍ കാലു കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ചു: ക്രൂരമായി കൊലപ്പെടുത്തി


ലഖ്‌നൗ: യുവാവിനെ കുത്തിയ ശേഷം കിലോമീറ്ററുകളോളം ബൈക്കില്‍ വലിച്ചിഴച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നോയിഡ ബറോളയില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ബൈക്കില്‍ കാലു കെട്ടിയാണ് യുവാവിനെ വലിച്ചിഴച്ചത്.

മെഹ്ദി ഹസന്‍ ആണ് മരിച്ചത്. അനുജും ബന്ധു നിതിനും ചേര്‍ന്നാണ് ഇയാളെ ആക്രമിച്ചത്. അഞ്ചുവര്‍ഷം മുന്‍പ് അനുജിന്റെ അച്ഛനെ ആക്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ച്‌ കുത്തിയ ശേഷം ബൈക്കില്‍ കാലു കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഇരുവരും സ്റ്റേഷനിലെത്തി കീഴടങ്ങി.

read also: ക്ഷേത്രനഗരിയിൽ പഴുതടച്ച സുരക്ഷാ സന്നാഹം, 13000-ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു

മെഹ്ദി ഹസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചികിത്സയ്ക്കിടെയാണ് മെഹ്ദി ഹസന്‍ മരിച്ചതെന്നും പൊലീസ് പറയുന്നു.