EBM News Malayalam
Leading Newsportal in Malayalam

ഭാര്യ റീലിസ് എടുക്കുന്നത് എതിർത്തു, 25 വയസുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി: പരാതിയുമായി യുവാവിന്റെ കുടുംബം


പാറ്റ്ന: ഇന്‍സ്റ്റഗ്രാം റീല്‍സെടുക്കുന്ന ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ച യുവാവിനെ കൊലപ്പെടുത്തി ബന്ധുക്കൾ. ബിഹാറിലെ ബെഗുസരായിലാണ് സംഭവം. വൈറലാവുന്ന പാട്ടുകള്‍ ഉപയോഗിച്ച് റീല്‍സുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് ഭർത്താവിന് ഇഷ്ടമായിരുന്നില്ല. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

read also: അഞ്ചുവർഷമായി പ്രണയത്തിൽ, പണവും മൊബൈലും മറ്റും നൽകി, വിവാഹത്തില്‍ നിന്നു പെൺകുട്ടി പിൻമാറി: യുവാവ് ജീവനൊടുക്കി

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 25 വയസുകാരനായ മഹേശ്വര്‍ കുമാര്‍ റായി ആണ് മരിച്ചത്. ആറ് വര്‍ഷം മുമ്പ് റാണി കുമാരി എന്ന യുവതിയെ മഹേശ്വര്‍ വിവാഹം ചെയ്തു. ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള മകനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 9500ലേറെ ഫോളോവര്‍മാരുള്ള റാണി കുമാരി അഞ്ഞൂറിലധികം റീല്‍സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ റീല്‍സ് ചെയ്യുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

യുവാവിന്റെ സഹോദരന്‍ ഫോണ്‍ വിളിച്ച് നോക്കിയപ്പോള്‍ കിട്ടാതെ വന്നപ്പോൾ റാണി കുമാരിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. അപ്പോൾ മഹേശ്വറിന്റെ മൃതദേഹമാണ് അവിടെ കണ്ടത്. ഭാര്യ റീല്‍സ് എടുക്കുന്നതിനെ എതിര്‍ത്ത കാരണത്താല്‍ മഹേശ്വറിനെ കൊല്ലുകയായിരുന്നുവെന്നും തങ്ങള്‍ എത്തുമ്പോള്‍ ഭാര്യയുടെ വീട്ടുകാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും യുവാവിന്റെ പിതാവ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിക്കാനെന്ന വ്യാജന ചിലര്‍ മൃതദേഹം അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചെന്നും പോലീസിനോട് പിതാവ് പറഞ്ഞു.