EBM News Malayalam
Leading Newsportal in Malayalam

17കാരിയെ കടന്നുപിടിച്ച കേസിൽ ബീഹാർ സ്വദേശിക്ക് 10വർഷം കഠിന തടവും 40,000 രൂപ പിഴയും


തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാർ സ്വദേശിയായ പ്രതി സംജയിനെ (20) 10 വർഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം.

2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻകോട് കെസ്റ്റൻ റോഡിൽ വെച്ചാണ്
കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും കുട്ടുകാരിയോടൊപ്പം കുട്ടി ഹോസ്റ്റലിലോട്ട് നടന്ന് പോവുകയായിരുന്നു.

Also read: പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാർ അറസ്റ്റിൽ

പ്രതി എതിരെ നടന്ന് വന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗിക അതിക്രമം നടത്തി. സംഭവത്തിൽ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി. ഇത് കണ്ടുനിന്നവർ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ട് സെപഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ.വൈ. എന്നിവർ ഹാജരായി. മ്യൂസിയം എസ്.ഐ.മാരായിരുന്ന സംഗീത എസ്.ആർ., അജിത് കുമാർ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യുഷൻ എട്ടു സാക്ഷികളെ വിസ്തരിച്ചു. 11 രേഖകൾ ഹാജരാക്കി. പിഴത്തുക ലഭിച്ചാൽ കുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.