മോന്‍സന്‍ മാവുങ്കലുമായ ബന്ധപ്പെട്ട പുരവസ്തു തട്ടിപ്പ് ഗൂഡാലോചന കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍. ക്രൈം ബ്രാഞ്ചിന്‍റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ഐജി ലക്ഷമണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിർദേശം ഉള്ളതിനാൽ ജാമ്യം നല്‍കി വിട്ടയച്ചു.
‘ആ പരാമർശം എന്‍റെ അറിവോടെയല്ല’; വിവാദ ഹര്‍ജിയില്‍ സർക്കാരിന് ഐജി ലക്ഷ്മണ കത്തയച്ചു
കേസിലെ നാലാം പ്രതിയായ ലക്ഷ്മണ്‍ മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.