EBM News Malayalam
Leading Newsportal in Malayalam

ട്രംപിൻ്റെ താരിഫ് ചൂടിൽ കുതിച്ച് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ വ്യാപാരം


 

തിരുവനന്തപുരം: ഡൊണാള്‍ഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതോടുകൂടി അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ തന്നെയാണ് സംസ്ഥാനത്തെ സ്വര്‍ണവില ഇന്നുള്ളത്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപ വര്‍ദ്ധിച്ചു. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയാണ്.

രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ സമയത്ത് സുരക്ഷിത നിക്ഷേപമെന്നതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്താറുണ്ട്. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് പിന്നാലെ 2025 ല്‍ അന്താരാഷ്ട്ര സ്വര്‍ണവില ഇതുവരെ 500 ഡോളറിലധികം വര്‍ദ്ധിച്ചു, സംസ്ഥാനത്ത് ഒന്‍പത് ദിവസംകൊണ്ട് 3,000 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. 2025 ജനുവരി ഒന്നിന് 7,150 രൂപയായിരുന്നു സ്വര്‍ണ്ണവില ഗ്രാമിന്. പവന്‍ വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവന്‍ വിലയില്‍ 10,880 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y