കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവന്‍വില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപയുടെ കുതിപ്പുമായി വില 59,000 രൂപയായി. 60 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡായ 7,375 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 50 രൂപ മുന്നേറി റെക്കോര്‍ഡ് 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ നിന്ന വെള്ളിവിലയും ഇന്ന് ഗ്രാമിന് ഒരു രൂപ കൂടി 105 രൂപയായി.
സാധാരണക്കാരന് കിട്ടാക്കനിയാകും വിധം മുന്നേറ്റത്തിലാണ് സ്വര്‍ണം. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നെങ്കിലും അത് ‘താല്‍കാലികമായ’ വിലയിറക്കം മാത്രമാണെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ), പണിക്കൂലി എന്നിവയും ചേരുമ്പോള്‍ സ്വര്‍ണാഭരണത്തിന്റെ വാങ്ങല്‍ത്തുക ഇതിലുമധികമാണ്. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ പോലും ഇന്ന് കേരളത്തില്‍ 63,865 രൂപയോളം കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 7,982 രൂപയെങ്കിലും നല്‍കണം.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y