EBM News Malayalam
Leading Newsportal in Malayalam

ഓഹരി വിപണി കുതിപ്പില്‍, ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 80,000 പോയിന്റിലെത്തി; നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍


മുംബൈ: കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 80,000 പോയിന്റിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 24,292.15 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്. സെന്‍സെക്സ് 498.51 പോയിന്റും നിഫ്റ്റി 134.80 പോയിന്റുമാണ് ഉയര്‍ന്നത്.

മഹീന്ദ്ര & മഹീന്ദ്രയാണ് സെന്‍സെക്‌സില്‍ കുതിപ്പ് നടത്തുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടായതാണ് ഇപ്പോഴത്തെ വിപണിയിലെ മുന്നേറ്റത്തിന് കാരണം. ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ ആറ് മാസക്കാലത്ത് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

2023 ഡിസംബറിലെ അവസാന വ്യാപാരദിനത്തില്‍ 72,240.26 പോയിന്റിലായിരുന്ന സെന്‍സെക്സ് ആറ് മാസം കൊണ്ട് 9.40 ശതമാനം വളര്‍ച്ചയോടെ 79,032 പോയിന്റിലെത്തി. അതായത് ഇക്കാലയളവില്‍ സെന്‍സെക്സ് കൂട്ടിച്ചേര്‍ത്തത് 6,792 പോയിന്റാണ്. നിഫ്റ്റി 10.49 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y