EBM News Malayalam
Leading Newsportal in Malayalam

വീട്ടിലിരുന്ന് ആധാർ അപ്ഡേറ്റ് ചെയ്യാം, അതും സൗജന്യമായി! കാലാവധി ഉടൻ അവസാനിക്കും


ഇന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ആധാർ കാർഡിലെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കേണ്ടത് അനിവാര്യമാണ്. പത്ത് വർഷം കൂടുമ്പോൾ ആധാറിലെ വിവരങ്ങൾ നിർബന്ധമായും പുതുക്കണം. ഇത്തരത്തിൽ ആധാർ സൗജന്യമായി പുതുക്കാനുള്ള അവസരം കേന്ദ്രസർക്കാർ നൽകിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള അവസാന തീയതി ഉടൻ അവസാനിക്കുന്നതാണ്.

ഡിസംബർ 14 വരെയാണ് പൗരന്മാർക്ക് ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ സാധിക്കുക. UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് ആധാറിലെ വിവരങ്ങൾ പുതുക്കേണ്ടത്. പേര്, മേൽവിലാസം, ജെൻഡർ, ഫോൺ നമ്പർ, ഇ-മെയിൽ, ജനനത്തീയതി തുടങ്ങിയ വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക. അക്ഷയ കേന്ദ്രങ്ങളിൽ പോകാതെ തന്നെ വീട്ടിലിരുന്നും ഈ വിവരങ്ങളിൽ മാറ്റം വരുത്താവുന്നതാണ്. സാധാരണയായി ആധാറിലെ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ സർവീസ് ചാർജ്ജായി 50 രൂപ നൽകണം. എന്നാൽ, ഡിസംബർ 14 വരെ യാതൊരു ചെലവും കൂടാതെയാണ് ഈ പ്രക്രിയകൾ പൂർത്തീകരിക്കാനാകുക.