EBM News Malayalam
Leading Newsportal in Malayalam

കോടികളുടെ വരുമാനം നേടി ക്രെൻസ സൊല്യൂഷൻ, അറിയാം ഏറ്റവും പുതിയ കണക്കുകൾ


നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ക്രെൻസ സൊല്യൂഷൻസ്. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിലെ അറ്റാദായം 5.1 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. മുൻ വർഷം സമാന പാദവുമായി താരതമ്യം അറ്റാദായത്തിൽ പതിന്മടങ്ങ് വളർച്ച കൈവരിക്കാൻ ക്രെൻസ സൊല്യൂഷൻസിന് സാധിച്ചിട്ടുണ്ട്. കൂടാതെ, ആദ്യ പാദത്തെ അപേക്ഷിച്ച് 38 ശതമാനമാണ് വർദ്ധനവ്.

രണ്ടാം പാദത്തിൽ 19.49 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. ആദ്യപാദത്തിൽ ഇത് 12 ലക്ഷം രൂപയായിരുന്നു. റെയിൽവേയ്ക്ക് ഐടി, ഡിജിറ്റൽ മീഡിയ അനുബന്ധ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ക്രെൻസ സൊല്യൂഷൻ. അതേസമയം, കമ്പനിയുടെ പേര് ക്രെൻസ റെയിൽവേ സൊല്യൂഷൻ എന്നാക്കി മാറ്റാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ക്രെൻസ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന പുതിയ ഉപകമ്പനിക്കും രൂപം നൽകി.