സംസ്ഥാനത്ത് ഇന്ന് കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് ഒറ്റയടിക്ക് കുതിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ ഉയർന്ന് 5,640 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഗ്രാമിന് 5,570 രൂപയുമായിരുന്നു നിരക്ക്.
കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 1,040 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ മാസം ഇതുവരെ 3200 രൂപ ഉയർന്നിട്ടുണ്ട്. ആഗോള വിപണി സാഹചര്യങ്ങളാണ് ആഭ്യന്തര വില കുതിച്ചുയരാനുള്ള പ്രധാന ഘടകം. ആഗോള വിപണിയിൽ ഒരിടവേളയ്ക്കുശേഷം സ്വർണവില 2,000 ഡോളർ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. നിലവിൽ, സ്വർണം ഔൺസിന് 1,977.71 ഡോളറാണ് നിരക്ക്. യുഎസ് ഫെഡ് തീരുമാനങ്ങൾ ഡോളറിന് കരുത്ത് പകരുന്ന സമയമായതിനാൽ, വരും ദിവസങ്ങളിലും വില ഉയരാൻ സാധ്യതയുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് അഞ്ചാം തീയതിയാണ്. പവന് 41,920 രൂപയാണ് ഒക്ടോബർ അഞ്ചിലെ നിരക്ക്.