വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ എനർജി ഡ്രിങ്കുമായി എത്തിയിരിക്കുകയാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് . ‘ക്യാംപ ക്രിക്കറ്റ്’ എന്ന പേരിലാണ് പുതിയ എനർജി ഡ്രിങ്ക് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. ക്യംപ എന്ന ബ്രാൻഡും ക്രിക്കറ്റ് മത്സരങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ എനർജി ഡ്രിങ്ക് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വിതരണത്തിന് എത്തുക.
ഉപഭോക്താക്കൾക്ക് വിവിധ അളവുകളിൽ ക്യാംപ ക്രിക്കറ്റ് വാങ്ങാൻ സാധിക്കും. 20 രൂപ വിലയുള്ള 250 മി.ലി പായ്ക്കറ്റ്, 30 രൂപ വിലയുള്ള 500 മി.ലി പായ്ക്കറ്റ് അളവുകളിൽ ക്യാംപ ക്രിക്കറ്റ് ലഭ്യമാണ്. ക്യാംപ, റാസ്കിക്ക്, സോസ്യോ ഹജൂരി എന്നീ പാനീയങ്ങൾ ഉൾപ്പെടുന്ന റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ പാനീയനിര ഇതോടെ വിപുലമാകുന്നതാണ്. പാനീയങ്ങൾക്ക് പുറമേ, ഈ ബ്രാൻഡിന് കീഴിൽ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.