EBM News Malayalam
Leading Newsportal in Malayalam

കാര്യവട്ടത്ത് ക്രിക്കറ്റ് കാണാനെത്തിയാല്‍ വാഹനം എവിടെ പാർക്ക് ചെയ്യും? | Official Parking and Traffic Layout for the Karyavattom Cricket Match |


Last Updated:

എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളും ഉച്ചയ്ക്ക് 2 മണി മുതൽ പ്രവർത്തനക്ഷമമാകും

News18
News18

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ്, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

പാർക്കിംഗ് സൗകര്യങ്ങൾ

നാലുചക്ര വാഹനങ്ങൾ: എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം.

ആറ്റിങ്ങൽ/പോത്തൻകോട് ഭാഗം: കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിംഗ് ഉപയോഗിക്കണം.

ചാക്ക ഭാഗം: ലുലു മാൾ, വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം എന്നിവിടങ്ങളിൽ സൗകര്യമുണ്ട്.

ഇരുചക്ര വാഹനങ്ങൾ: സ്റ്റേഡിയത്തിന് മുൻവശത്തുള്ള പ്രത്യേക പാർക്കിംഗ് ഇടം മാത്രം ഉപയോഗിക്കുക.

ഷട്ടിൽ സർവീസ്: അൽസാജ്, ലുലു മാൾ, വേൾഡ് മാർക്കറ്റ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്നവർക്കായി കെ.സി.എ സൗജന്യ ഷട്ടിൽ സർവീസുകൾ (ടെമ്പോ ട്രാവലർ) ഏർപ്പെടുത്തിയിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാ​ഗമായി കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഇരുചക്ര വാഹനങ്ങൾക്കായി സ്റ്റേഡിയത്തിന് മുൻവശത്തുള്ള പ്രത്യേക പാർക്കിംഗ് ഇടം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മത്സരദിവസം ഉച്ചയ്ക്ക് 2 മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും.

ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്നവർ വെട്ടുറോഡ് വഴി തീരദേശ റോഡും, ശ്രീകാര്യം ഭാഗത്ത് നിന്ന് വരുന്നവർ ചാവടിമുക്ക് – കുളത്തൂർ വഴിയും യാത്ര ചെയ്യേണ്ടതാണ്. കൂടാതെ ചെങ്കോട്ടുകോണം – കാര്യവട്ടം റൂട്ടിലും നിയന്ത്രണമുണ്ടായിരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കാണികൾ പരമാവധി കെ.എസ്.ആർ.ടി.സി സർവീസുകളോ പൊതുഗതാഗതമോ ഉപയോഗിക്കണം. സ്വകാര്യ കാറുകളിൽ വരുന്നവർ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി കാർ പൂളിംഗ് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളും ഉച്ചയ്ക്ക് 2 മണി മുതൽ പ്രവർത്തനക്ഷമമാകും.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y